ലോകരക്ഷകന്റെ തിരുപ്പിറവിയുടെ ഓർമ്മയില്‍ ലോകമെങ്ങുമുള്ള ക്രിസ്ത്യാനികൾ ക്രിസ്തുമസ് ആഘോഷിച്ചു
ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓർമ്മപുതിക്കി ക്രിസ്മസ് ആഘോഷിച്ച് വിശ്വസികൾ. സ്നേഹത്തിന്റേയും സമാധാനത്തിന്റേയും സന്ദേശം ഉൾക്കൊണ്ട് ലോകമെങ്ങും വലിയ ആഘോഷത്തോടെയാണ് വിശ്വാസികൾ ക്രിസ്മസിനെ വരവേറ്റത്. വേണ്ടപ്പെട്ടവർക്കൊപ്പം കേക്ക് മുറിച്ചും പുൽക്കൂടൊരുക്കിയുമെല്ലാമാണ് വിശ്വാസികൾ സന്തോഷം പങ്കിടുന്നത്.
കേരളാ ഹോട്ടൽ ന്യൂസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
സംസ്ഥാനത്തെ പ്രധാന ദേവാലയങ്ങളിലെല്ലാം പ്രത്യേക പ്രാർത്ഥനകൾ നടന്നു. പാതിര കുർബാനകളിൽ വൻ തിരക്കായിരുന്നു പലയിടത്തും അനുഭവപ്പെട്ടത്. അതേസമയം മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖർ തങ്ങളുടെ ക്രിസ്മസ് ആശംസകളും പങ്കുവെച്ചു.
പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ്. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്മസ് കേരളീയർ സ്‌നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദർഭമാണ്.
കേരള ഹോട്ടൽ ന്യൂസിന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവരും ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യാത്തവരും താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യാനും ഫോളോ ചെയ്യാനും അഭ്യർത്ഥിക്കുന്നു.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://www.youtube.com/@keralahotelnews
ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യാൻ : https://www.facebook.com/keralahotelnews?mibextid=ZbWKwL