Friday 2 August 2024

മണ്ണിനടിയിൽ ജീവന്റെ സാന്നിധ്യം...! റഡാർ പരിശോധനയിൽ ജീവന്റെ സാന്നിധ്യം... നാലാം ദിനവും ശക്തമായി തിരച്ചിൽ സൈന്യവും ഉദ്യോഗസ്ഥരും നാട്ടുകാരും

SHARE



 റഡാർ പരിശോധനയിൽ മൂന്നു മീറ്റർ ആഴത്തിൽ ജീവന്റെ സിഗ്നൽ ലഭിച്ചതായി ഉദ്യോഗസ്ഥൻ, ശ്വാസത്തിന്റെ സിഗ്നൽ ലഭിച്ചത് മനുഷ്യന്റേതോ മൃഗത്തിന്റെതോ ആകാം എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. മണിക്കൂറോളം കുഴിച്ചുനോക്കിയിട്ടും യാതൊന്നും ലഭിച്ചില്ല  ഉദ്യോഗസ്ഥർ ശ്രമം ഉപേക്ഷിക്കാതെ ലൈറ്റുകളും മറ്റു ഉപകരണങ്ങളും 2 ജെസിബി ഒക്കെ എത്തിച്ച് രാത്രി ഏറെ വൈകിയും പരിശോധന നടത്തി കൊണ്ടിരിക്കുന്നു. ജീവന്റെ തുടുപ്പുണ്ടോ  എന്ന പ്രതീക്ഷയിൽ ഏകദേശം അഞ്ച് മണിക്കൂർ  ശ്രമിച്ചതിനുശേഷം ദൗത്യം അവസാനിപ്പിച്ചു.



 നാലാം ദിവസമായ ഇന്ന് വയനാട്ടിൽ എല്ലാ സംവിധാനങ്ങളോടും കൂടി ജീവന്റെ തുടിപ്പ് തേടി  വളരെ ശക്തമായ പരിശോധനയാണ് ഇന്ന്‌ നടന്നത്.

 മുണ്ടക്കൈയിൽ ഇന്ന്  40 സംഘങ്ങളായി തിരിഞ്ഞ് കരസേന ,  നേവി, NDRF ഉൾപ്പെടെ സംഘത്തിൽ വനപാലകരും നാട്ടുകാരും ആറ് സോൺ തിരിച്ച് വ്യക്തമായ തിരച്ചിലാണ് ഇന്ന് നടത്തിയത്.ആട്ടമല - ആറൻമല ആദ്യ സോൺ ആയും,മുണ്ടക്കൈ രണ്ടാം സോൺ ആയും, പുഞ്ചിരി മട്ടം മൂന്നാം സോണായും, വെള്ളാർമല വില്ലേജ് റോഡ് നാലാം സോണായും, GVHSS വെള്ളാർ മല അഞ്ചാം സോണായും ചൂരൽമല പുഴയുടെ അടിവാരം ആറാം സോണായും തിരിച്ചായിരുന്നു തിരച്ചിൽ ആരംഭിച്ചത്.  രാത്രി എട്ടരയായിട്ട് പോലും ജീവന്റെ തുടിപ്പ് കണ്ടെടുത്ത് തിരച്ചിൽ നിർത്താതെ ഉദ്യോഗസ്ഥരും നാട്ടുകാരും.



 വയനാട്ടിൽ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി  9328  പേരാണ് ഉള്ളത്.ഇതിൽ കുട്ടികളും ഉൾപ്പെടും, ഉരുൾപൊട്ടലിൽ ഏകദേശം 49 ഓളം  കുട്ടികളെ നഷ്ടപ്പെട്ടതായിട്ടാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്.300 പേരെ കാണ്മാനില്ലെന്ന് എ ഡിജിപി ഔദ്യോഗികമായി പറഞ്ഞു.

 വയനാട്ടിലെ ദുരന്തഭൂമിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചനുമായി കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ. കഴിഞ്ഞ  നാല് ദിവസമായി   KHRA വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും  റവന്യൂ വകുപ്പിന്റെയും,  മേപ്പാടി ഗ്രാമപഞ്ചായത്തിന്റെയും മേൽനോട്ടത്തിലാണ് അടുക്കള പ്രവർത്തിക്കുന്നത്. KHRA സംസ്ഥാന സെക്രട്ടറി അനീഷ് ബി നായർ, ജില്ലാ പ്രസിഡന്റ് അസ്ലം ബാവ ജില്ലാ സെക്രട്ടറി യു സുബൈർ എന്നിവർക്കാണ് കിച്ചന്റെ ചുമതല.

ഈ കമ്മ്യൂണിറ്റി കിച്ചന്റെ ചെലവുകൾ വഹിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ KHRA തനിച്ചാണ്. ദുരന്ത ഭൂമിയിൽ സർക്കാർ ആവശ്യപ്പെടുന്ന അത്രയും സമയം കമ്മ്യൂണിറ്റി കിച്ചൻ മുന്നോട്ടുകൊണ്ടുപോകാൻ തന്നെയാണ് ഭാരവാഹികൾ തീരുമാനിച്ചിരിക്കുന്നത്. കമ്മ്യൂണിറ്റി കിച്ചന്റെ ചെലവിലേക്ക് ആയിട്ട്  മാന്യ പ്രേക്ഷകർക്കും പങ്കാളികളാകാം 
 താഴെക്കാണുന്ന  ഫെഡറൽ ബാങ്കിലെ ക്യു ആർ കോഡ് സ്കാൻ ചെയ്ത്  നിങ്ങൾ ഇഷ്ടപ്പെടുന്ന തുക കമ്മ്യൂണിറ്റി കിച്ചനുവേണ്ടി, വയനാടിനുവേണ്ടി , നമ്മുടെ നാടിനു വേണ്ടി  നിങ്ങളുടെ വിലയേറിയ സംഭാവന  നൽകാവുന്നതാണ്.





 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user