Saturday, 8 July 2023

ലോകം ചോക്ലേറ്റ് ദിനം ആഘോഷിച്ചു എല്ലാവർഷവും ജൂലൈ ഏഴാം തീയതിയാണ് ചോക്ലേറ്റ് ദിനമായി ആഘോഷിക്കുന്നത്.

SHARE
                                      https://www.youtube.com/@keralahotelnews


 ജൂലൈ 7 ന് ലോക ചോക്ലേറ്റ് ദിനം ആഘോഷിച്ചു. ചോക്ലേറ്റുകള്‍ നമ്മൾക്ക് നല്ല  രുചി മാത്രമല്ല സമ്മാനിക്കുന്നത്.

 ആരോഗ്യത്തിനും നിങ്ങളുടെ മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തിലും ചോക്ലേറ്റുകള്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവും. അവ നിങ്ങളുടെ തൊണ്ടവേദനയ്ക്ക് പോലും സഹായകരമായി പ്രവര്‍ത്തിക്കുന്നു. കൊക്കോയില്‍ അടങ്ങിയിട്ടുള്ള തീയോബ്രൊമൈന്‍ എന്ന പദാര്‍ത്ഥം തൊണ്ടവേദനയ്ക്കും ചുമയ്ക്കും ഫലപ്രദമാണ്. കൂടാതെ ഇവ നിങ്ങളുടെ ഓര്‍മ്മശക്തിയുടെ മൂര്‍ച്ച കൂട്ടുകയും തലച്ചോറിനെ വാര്‍ദ്ധക്യത്തില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

അതിരുകള്‍ക്കപ്പുറം ഏവരുടെയും പ്രിയപ്പെട്ട ചോക്ലേറ്റുകള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ ഈ ദിവസം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. വ്യത്യസ്ത സംസ്‌കാരങ്ങളുള്ള, വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന നിങ്ങള്‍ ഇഷ്ടപ്പെടുന്ന ആളുകള്‍ക്കുള്ള ഏറ്റവും മികച്ച സമ്മാനമാണിത്. മിഠായിയായോ ഡെസേര്‍ട്ടോ ഷെയ്‌ക്കോ സ്മൂത്തിയോ അങ്ങിനെ ഏത് രൂപത്തിലും ചോക്ലേറ്റിനു പ്രിയമേറും. അതിനാല്‍, ചോക്ലേറ്റുകള്‍ സമ്മാനിക്കുന്നത് ആളുകളെ സന്തോഷിപ്പിക്കുകയും അവരെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്നു.
ലോക ചോക്ലേറ്റ് ദിന ചരിത്രം

സ്രോതസ്സുകള്‍ പ്രകാരം, 2009 ലാണ് ആദ്യത്തെ ലോക ചോക്ലേറ്റ് ദിനം നടന്നത്. ചോക്ലേറ്റിന്റെ ചരിത്രം അതിന്റെ വേരുകള്‍ കണ്ടെത്തുന്നത് ഏകദേശം 1400 BC ആസ്‌ടെക് കാലഘട്ടത്തിലാണ്. മെക്‌സിക്കോയിലും തെക്കന്‍ അമേരിക്കയിലും മാത്രം ലഭ്യമായിരുന്ന ചോക്ലേറ്റ് 1500 കളിലാണ് യൂറോപ്പിലെത്തുന്നത്. പിന്നീട് ഈ മധുരം എല്ലായിടത്തും ഒരുപോലെ സ്വീകാര്യമായി.

ദഹനത്തിനും ബെസ്റ്റാ...

നല്ല രീതിയില്‍ ദഹനം നടക്കാനും ചോക്ലേറ്റ് കഴിക്കുന്നത് സഹായിക്കും. മിതമായ അളവില്‍ ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യപൂര്‍ണമായ ജീവിതം നയിക്കുന്നതിനുള്ള രുചികരമായ മാര്‍ഗമാണ്. ചോക്‌ളറ്റിന്റെ ആന്റിഓക്‌സിഡന്റി പ്രത്യേകത ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ നല്കും. എത്രത്തോളം കൊക്കോയുടെ അളവ് ചോക്ലേറ്റില്‍ കൂടുന്നോ അത്രയും ഗുണവും കൂടും...

ഗര്‍ഭിണികള്‍ക്കും ഉത്തമം

ഗര്‍ഭധാരണ സമയത്ത് പതിവായി 30 ഗ്രാം ചോക്ലേറ്റ് കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശു സംരക്ഷണത്തിനും വികസനത്തിനും പ്രയോജനം ചെയ്യും. ഫിറ്റ്‌നസ് പരിശീലന സമയത്ത് അല്‍പ്പം ഇരുണ്ട ചോക്ലേറ്റ് ഓക്‌സിജന്‍ ലഭ്യത വര്‍ദ്ധിപ്പിക്കും ചോക്ലേറ്റ് കഴിച്ചവരില്‍ സ്ട്രോക്കിന്റെ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ചു 22 ശതമാനം കുറവാണ്.

    
                                  https://www.youtube.com/@keralahotelnews

SHARE

Author: verified_user