ഈ വർഷം കേരളത്തിൽ നിന്ന് കാണാതായത് 9882 പേരെ; മിസിംഗ് കേസുകൾ കൂടുന്നു, പോയതെവിടെയെന്ന് കണ്ടെത്താനാകാതെ പൊലീസ്
തിരുവനന്തപുരം: വിവിധ സാഹചര്യങ്ങളിൽ സംസ്ഥാനത്ത് നിന്ന് കാണാതാകുന്നവരുടെ എണ്ണം പ്രതിവർഷം വർദ്ധിക്കുന്നതായി റിപ്പോർട്ട്.കാണാതാവുന്ന കേസുകളിൽ ഭൂരിഭാഗം പേരെയും തിരിച്ചുകിട്ടിയതായി പൊലീസ് രേഖകളില്ല.സ്ത്രീകളേയും, കുട്ടികളേയും കാണാതായ പരാതികളാണ് പൊലീസിൽ കൂടുതലും എത്തുന്നത്.ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഈ വർഷം 9882 മിസ്സിംഗ് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കെടുത്താൽ 30,854 കേസുകളാണ് രജിസ്റ്റർ ചെയ്തത്.സ്ത്രീകളാണ് കാണാതാകുന്നവരിൽ കൂടുതലും.ഇതിൽ തന്നെ 15നും 35നും ഇടയിൽ പ്രായമുള്ളവരാണ് അധികവും.
2012 സ്ത്രീകളും കുട്ടികളുംഈവർഷം സെപ്തംബർ വരെ 115 കുട്ടികളെയും 123 സ്ത്രീകളെയും സംസ്ഥാനത്ത് വിവിധയിടങ്ങളിലായി കാണാതായെന്നാണ് പൊലീസിന്റെ രേഖകളിലുള്ളത്.ശരാശരി ഇരുന്നൂറിനടുത്താണ് ഈ വിഭാഗത്തിൽപെട്ടവരെ കാണാതുന്നതിന്റെ നിരക്ക്.കഴിഞ്ഞ അഞ്ചുവർഷത്തിൽ 2012 സ്ത്രീകളെയും കുട്ടികളെയും ഇത്തരത്തിൽ കാണാതായിട്ടുണ്ട്.
2018 മുതലുള്ള മിസ്സിംഗ് കേസുകൾ
വർഷം കേസുകളുടെ എണ്ണം
2018 11536
2019 12802
2020 8742
2021 9713
2022 11259
.jpg)
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.